ഹൈദരാബാദ്: സാനിയാ മിർസയുടെ ടെന്നീസ് കളിയെക്കാൾ ആരാധകർക്ക് ഇഷ്ടം അവരുടെ സ്റ്റൈലാണ്. വിവാഹംകഴിഞ്ഞ് കുഞ്ഞായതോടെ സ്റ്റൈലിന്റെ കാര്യത്തിൽ സാനിയ പിന്നാക്കം പോകുമെന്നാണ് ആരാധകരിൽ ഭൂരിപക്ഷവും വിചാരിച്ചത്. പക്ഷേ, കുഞ്ഞായിട്ടും സ്റ്റൈലിന്റെ കാര്യത്തിൽ അല്പംപോലും പിറകോട്ടില്ലെന്ന് സാനിയ തെളിയിച്ചു. ഇൻസ്റ്റാഗ്രാമിൽ അടിപൊളി ചിത്രങ്ങൾ പങ്കുവച്ചാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. മുത്തും സ്വീക്വൻസും പതിച്ച ലെഹങ്കയും കടും നീല നിറത്തിലുള്ള ഫ്രോക്കും അയഞ്ഞ കുത്തയും ധരിച്ചുള്ള ഇടിവെട്ട് ചിത്രങ്ങളാണ് സാനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തത്.
സാനിയ മുന്നത്തേക്കാൾ സുന്ദരിയായോ എന്ന സംശയംമാത്രമേ ചിത്രം കണ്ടവർക്കെല്ലാം ഉള്ളൂ. ആരും കണ്ണുവച്ചുപോകും എന്നായിരുന്നു ആരാധകരിൽ ചിലരുടെ കമന്റ്. പ്രസവശേഷം രൂപഭംഗി വീണ്ടെടുത്തു എന്ന് ആരാധകരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും ചിത്രംപോസ്റ്റുചെയ്തതിന് പിന്നിലുണ്ടെന്നാണ് ചിലർ പറയുന്നത്.
അനുജത്തി അനം മിർസയാണ് സാനിയയുടെ ഒരുക്കത്തെ ഗ്ളാമറിന് കാരണം. ഫാഷൻ ഡിസൈനറായ സഹോദരിയാണ് തനിക്കുവേണ്ടിയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് സാനിയ നേരത്തേ പറഞ്ഞിരുന്നു. പാർട്ടികൾക്കും പൊതുചടങ്ങുകളിലും പങ്കെടുക്കുമ്പോൾ സാനിയ എന്തുധരിക്കണമെന്നും ഫോട്ടോകൾക്ക് എങ്ങനെയാണ് പോസുചെയ്യേണ്ടതെന്ന് പറഞ്ഞുകൊടുക്കുന്നതും അനതന്നെയാണ്.
പ്രസവശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരാൻ കഠിന പരിശ്രമം നടത്തുന്ന സാനിയ അഞ്ച് മാസത്തിനുള്ളിൽ ഇരുപത്തിരണ്ട് കിലോ കുറച്ചത് വാർത്തയായിരുന്നു.