കടയ്ക്കാവൂർ: നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ ക്ഷേത്രത്തിലെ ഏഴാമത് പുനപ്രതിഷ്ഠാവാർഷികവും പടമഹോത്സവവും 3ന് ആരംഭിച്ചു 12 ന് സമാപിക്കും. ഇന്ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 6.30 ന് വിളക്ക്, 5ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 8.30 ന് വിളക്ക്. 6 ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 6 ന് ദീപാലങ്കാരത്തിന്റെയും കലാപരിപാടികളുടെയും ഉദ്ഘാടനം സിനിമ സീരിയൽ നടനും ഗായകനുമായ രാജസേനൻ നിർവഹിക്കും. സുരേഷ്ബാബു അദ്ധ്യക്ഷത വഹിക്കും. എം.കെ. യൂസഫ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അജയകുമാർ, വിജയകുമാർ, അർച്ചന, വി. ധനപാലൻ, വി.ലൈജു എന്നിവർ സംസാരിക്കും. എം. ശിവദാസൻ, അഡ്വ: കൃഷ്ണകുമാർ കാഥികൻ വിപിൻചന്ദ്രപാൽ എന്നിവരെ ആദരിക്കും. 8ന് കോമഡിഷോ. 7 ന് ക്ഷേത്രചടങ്ങുകൾക്ക് പുറമേ 9 ന് സമൂഹപാെങ്കാല എം.ആർ. ജയഗീത ഉദ്ഘാടനം ചെയ്യും . മണിണ്ഠൻ അദ്ധ്യക്ഷതവഹിക്കും. സിന്ധു സുജയ മീനാംബീക ലെറീസ കുട്ടപ്പൻ തുടങ്ങിയവർ സംസാരിക്കും. 9.30 ന് സമൂഹപൊങ്കാല, 7 ന് ചമയവിളക്ക്, 8ന് സിനിമ സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന മെഗാഷോ. 8 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാത്രി 8 ന് തിരുവനന്തപുരം ദുർഗയുടെ കരാേക്കേ ഗാനമേള. 9 ന് ക്ഷേത്രചടങ്ങുകൾക്ക് പുറമേ രാത്രി 8ന് കാഥികൻ വിപിൻ ചന്ദ്രപാലിന്റെ കഥാപ്രസംഗം. 8.30 ന് വിളക്ക് 10ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 8.30 ന് വിളക്ക്, 9 ന് പളളിവേട്ട പുറപ്പാട്, 6ന് അഭിഷ്ശിവന്റെ കീബോഡ് മ്യൂസിക്കൽ പ്രോഗ്രാം, 7ന് സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും. ആർ. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. അബ്ദുൽ റഹിം മൗലവി, ഫാദർ ജോസഫ് ഭാസ്കരൻ, സ്വാമി ലോകേശാനന്ദ, ഡേവിഡ് അറയ്ക്കൽ ബിനുതങ്കച്ചി, ക്രിസ്റ്റി സൈമൺ വിമൽരാജ്, ശശികുമാർ തുടങ്ങിയവർ സംസാരിക്കും. അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഡോ. മനോജ് ഹരിദാസ്, റീജ .എസ് എന്നിവരെ ആദരിക്കും. 8 ന് ഏഷ്യാനെറ്റ് കോമഡി താരങ്ങൾ പങ്കെടുക്കുന്ന മെഗാഷോ, 11ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ആറാട്ട് ഘോഷയാത്ര പുറപ്പാട്, 5 ന് വർക്കല പുത്തൻചന്തയിൽ എം.എൽ.എ ജോയി ഉദ്ഘാടനം ചെയ്യും. അഡ്വ: അസിംഹുസൻ അദ്ധ്യക്ഷത വഹിക്കും. എസ്. കൃഷ്ണൻകുട്ടി, ഗീത .പി, ബാബു, സുനിൽ, ഗാേപീന്ദ്രൻ, എസ്.ബിന്ദു, അജി എസ്.ആർ.എം. ഇലകമൺ സതിശൻ, ഷിബു, സന്തോഷ്, അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. 6ന് ഇരുനൂറിൽപ്പരം മുത്തുക്കുട ചൂടിയ വനിതകൾ പങ്കെടുക്കുന്ന ആറാട്ട് ഘോഷയാത്ര പുത്തൻചന്ത ജംഗ്ഷനിൽ നിന്നു ആരംഭിച്ച് താലപ്പൊലിയോടുകൂടി ക്ഷേത്ര സന്നിധിയിലെത്തിച്ചേരും. 12ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 6.15 ന് പുഷപാഭിഷേകം, 6.45 ന് വലിയകാണിക്ക, രാത്രി 7.30ന് ശേഷം രാപ്പട ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് കായിക്കര വഴി കല്ലുമല കുന്നിലെത്തി പിറപൂജ നടത്തിയ ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തും. എല്ലാദിവസവും11.30 ന് സമൂഹസദ്യ ഉണ്ടായിരിക്കും. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് 4 മുതൽ 12 വരെ ഉച്ചഭക്ഷണവും എത്തിക്കും.