ലണ്ടൻ: ഞാൻ ഗർഭിണിയേ അല്ല. അതൊക്കെ വെറുതേ പറയുകയാണ്. ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാര്യ ജോർജിന റോഡ്രിഗ്രസിന്റേതാണ് ഇൗ ഗർഭ നിഷേധം. കുറച്ചുദിവസംമുമ്പ് ജോർജിനയുടെ വയർ വീർത്തിരിക്കുന്നതിന്റെ ചിത്രം പാപ്പരാസികൾ പകർത്തി പുറത്തുവിട്ടിരുന്നു. കൂടെ ജോർജിന രണ്ടാമതും ഗർഭിണിയാണെന്ന വാർത്തയും. താരത്തോടോ ജോർജിനയോടാേ ഒരു വാക്കുചോദിക്കാതെ മാദ്ധ്യമങ്ങൾ ഗർഭവാർത്ത ആഘോഷിച്ചു. ചിലർ പ്രസവം എന്നാണെന്നുവരെ പറഞ്ഞു. സോഷ്യൽ മീഡിയയും വാർത്ത ഏറ്റെടുത്തു. അപ്പോഴാണ് ജോർജിനയും സംഭവം അറിയുന്നത്. പക്ഷേ, പ്രതികരിച്ചില്ല. അതിനാൽ വാർത്ത സത്യമെന്നുതന്നെ എല്ലാവരും കരുതി.
ഒരു സ്പാനിഷ് മാഗസിനുനൽകിയ അഭിമുഖത്തിലാണ് ജോർജിന ഗർഭവാർത്ത നിഷേധിച്ചത്. പാസ്ത കൂടുൽ കഴിച്ചതിനാൽ വയർ നിറഞ്ഞതാണെന്നും ഇതുകണ്ട് തെറ്റിദ്ധരിച്ചാതാണെന്നുമാണ് ജോർജിന പറഞ്ഞത്. നാലുദിവസം തുടർച്ചയായി വിമാനയാത്രയായിരുന്നു. എനിക്ക് ഏറെ ഇഷ്ടം പാസ്തയായിരുന്നു. വിമാനത്തിൽ നിന്ന് കിട്ടിയതുമുഴുൻ കഴിച്ചു. വയർ എപ്പോഴും നിറഞ്ഞുതന്നെയായിരുന്നു. ഇതുകണ്ടാണ് ഫോട്ടോഗ്രാഫർക്ക് അബദ്ധം പിണഞ്ഞത് ജോർജിന പറഞ്ഞു. ഒരു കുട്ടി മതിയെന്നും ഇനി പ്രസവിക്കാനില്ലെന്നും ജോർജിന നേരത്തേ പറഞ്ഞിരുന്നു.2017 നവംബറിലാണ് ജോർജിന മകൾക്ക് ജന്മം നൽകിയത്.
കുറച്ചുദിവസങ്ങൾക്കുമുമ്പ് ജോർജിന മോഡലിംഗിനിടെ അല്പവസ്ത്രധാരിയായി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.