img

വർക്കല: ആറ്റിങ്ങൽ ലോക് സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളടങ്ങിയ സി.ഡി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഏഴാച്ചേരി രാമചന്ദ്രൻ, വിനോദ് വൈശാഖി എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് വിഷ്ണുരാജും സംഗീതം നൽകിയത് വിജയ് കരുണുമാണ്. വർക്കല ഇ.എം.എസ് ഭവനിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടി,

ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി.മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ജോയി എം.എൽ.എ,അഡ്വ.മടവൂർ അനിൽ,

അഡ്വ:എസ്.ഷാജഹാൻ,വർക്കല ഏരിയ സെക്രട്ടറി എസ്.രാജീവ്, വർക്കല മണ്ഡലം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.