uu

നെയ്യാറ്റിൻകര: യു.‌ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശിതരൂരിനെ വിജയിപ്പിക്കുന്നതിനായി മാരായമുട്ടത്ത് ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ് അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണ്ണൂർ ശ്രീകുമാർ‌ അദ്ധ്യക്ഷത വഹിച്ചു.വടകര വാസുദേവൻനായ‌ർ‌, ആര്യങ്കോട് വിഭുകുമാർ, മാരായമുട്ടം രാജേഷ്, ഒടുക്കത്ത് വിജയാനന്ദൻ,കാക്കണം മധു,ആരാമം മുധുസൂദനൻ നായർ,ശശിധരൻ നായർ,അനന്തൻ മാരായമുട്ടം, പുനയൽ സന്തോഷ്, മണ്ണൂർ ഗോപൻ, ബിനിൽ മണലുവിള, അയിരൂർ സുഭാഷ്, അമ്പലത്തറയിൽ ശ്രീകാന്ത് ,ഉഷ, ശോഭിക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.