നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആർഷ സംസ്കാരവേദി നടത്തിയ ഭഗവത്ഗീതാ ജ്ഞാനയജ്ഞം കൈമനം മാതാഅമൃതാനന്ദമയി മഠാധിപതി ശിവാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ് അഡ്വ. കുളത്തൂർ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു.പി.ഗോപിനാഥൻനായർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ആർ രാധീഷ്, സെക്രട്ടറിഎം.സുകുമാരൻനായർ, ദേവസ്വം ബോർഡ് അസി.കമ്മീഷണർ ജി.ഗോപകുമാർ,സബ് ഗ്രൂപ്പ് ഓഫീസർ എം.മണികണ്ഠൻനായർ എന്നിവർ പ്രസംഗിച്ചു. ചെങ്കൽ സുധാകരൻ ഗീതാമാഹാത്മ്യ പ്രഭാഷണം നടത്തി.