heera

നെടുമങ്ങാട് : ഹീരാ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ കൾചറൽ ഫെസ്റ്റ് 'ദേജാവു 2019' കാര്യവട്ടം സ്പോർട്സ് ഹബിൽ ശശി തരൂർ എം.പി ഉദ്‌ഘാടനം ചെയ്തു.ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ,ആർ.സി.സി യിലെ രോഗികൾക്ക് സൗജന്യ ഭക്ഷണം, വൃദ്ധ സദനങ്ങളിൽ വസ്ത്രങ്ങൾ എന്നിവ നൽകി.കോളേജ് പ്രിൻസിപ്പൽ ഡോ.റൂബൻ ദേവ പ്രകാശ് ,വൈസ് പ്രിൻസിപ്പൽ മനോജ് ,സ്പോർട്സ് ഹബ് മാനേജർ ഷിലോ, ഷാജി ജോസ്, അലൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് ചെയർമാൻ അലി അക്ബർ നന്ദി പറഞ്ഞു . ഫാഷൻ ഷോ ,സോളോ സോങ് ,സോളോ ഡാൻസ് ,സച്ചിൻ വാരിയരും സിത്താരയും നയിച്ച ഗാനസന്ധ്യ എന്നിവ നടന്നു .