തിരുവനന്തപുരം: അമ്പലത്തറ ശ്രീ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 10 മുതൽ 17 വരെ നടക്കും. 10ന് പതിവ് പൂജകളായി രാവിലെ 5ന് നിർമ്മാല്യം,​5.30ന് ഉഷപൂജ,​6.30ന് ഗണപതിഹോമം,​8ന് ദ്രവ്യകലശാഭിഷേകം,​10.30ന് അന്നദാനം,​ഉച്ചയ്‌ക്ക് 2.30ന് നടതുറപ്പ്,​വൈകിട്ട് 3.50ന് ദേവിയെ കാപ്പ്കെട്ടി കുടിയിരുത്തൽ,​6ന് പഞ്ചാലങ്കാര പൂജ,​ 7.45ന് പുഷ്പാഭിഷേകം,​8ന് വിശേഷാൽപൂജ തുടർന്ന് ഡാൻസ്,​9ന് ഗാനമേള.11ന് പതിവ് പൂജകൾക്കുശേഷം വൈകിട്ട് 5.30ന് ഭക്തിഗാനസുധ,​7ന് കുച്ചുപ്പുടി ഡാൻസ്,​9ന് മെഗാഷോ.12ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 7.20ന് കുത്തിയോട്ടത്തിന് പള്ളിപ്പലകയിൽ പണംവയ്‌പ്,​ 8.30ന് യോഗ,​ വൈകിട്ട് 5.30ന് ക്ലാസിക്കൽ ഡാൻസ്,​ 7ന് പഴയ ദേവ ഗീതങ്ങൾ,​ വൈകിട്ട് 7.15ന് മാലപ്പുറം താലിചാർത്ത്, ​9ന് കോമഡി ഷോ.13ന് പതിവ് പൂജകൾക്ക് പുറമേ വൈകിട്ട് 5.30ന് സംഗീതാർച്ചന,​7ന് ഡാൻസ്,​9ന് നാമസങ്കീർത്തനം.14ന് പതിവ് പൂജകൾക്ക് പുറമേ വൈകിട്ട് 5.30ന് ഡാൻസ്,​7ന് ഭക്തിഗാനമേള,​9ന് കളമെഴുത്തും സർപ്പ പാട്ടും. 15ന് രാവിലെ 5ന് വിഷുക്കണി ശേഷം പതിവ് പൂജകൾ,​ വൈകിട്ട് 6ന് ഭക്തിഗാനസുധ,​​ 8ന് അഷ്ടമംഗല്യപൂജ,​ 9ന് നാടകം.16ന് രാവിലെ 9ന് ഭക്തിഗാനം,​10.35ന് പൊങ്കാല,​11.30ന് ഭക്തിഗാനാമൃതം,​1ന് ഭക്തിഗാനം,​ താലപ്പൊലി,​ ഉരുൾനേർച്ച,​2.25ന് പൊങ്കാല നിവേദ്യം,​4.30ന് സംഗീതാർച്ചന,​6.30ന് പുഷ്പാഭിഷേകം തുടർന്ന് പഞ്ചാലങ്കാരപൂജ.രാത്രി 6.50ന് കുത്തിയോട്ടം,​ ചൂരൽകുത്ത്,​8.30ന് ദേവീയെ പുറത്തെഴുന്നള്ളിപ്പും ഘോഷയാത്രയും. 17ന് രാത്രി 7.29ന് കാപ്പ് അറുപ്പ്,​12ന് കുരുതി തർപ്പണം.

ഉത്സവം കഴിഞ്ഞ് നട തുറക്കുന്ന 24ന് രാവിലെ 5.10ന് നിർമ്മാല്യം,​6.45ന് ഉഷപൂജ,​9.30ന് ഉച്ചപൂജ,​ 10.30ന് അന്നദാനം,​വൈകിട്ട് 6ന് നൃത്തസന്ധ്യ,​ 6.30ന് പഞ്ചാലങ്കാരപൂജ,​7ന് ഡാൻസ്,​ 7.45ന് പുഷ്പാഭിഷേകം,​8ന് അത്താഴപൂജ.