തിരുവനന്തപുരം: ബി.ജെ.പി.നേതാക്കളായ സി.കെ.പത്മനാഭൻ കണ്ണൂരും വി.കെ.സജീവൻ വടകരയിലും എ.എൻ. രാധാകൃഷ്ണൻ ചാലക്കുടിയിലും ശോഭാസുരേന്ദ്രൻ ആറ്റിങ്ങലും ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥി തഴവ സഹദേവൻ മാവേലിക്കരയിലും യൂത്ത് കോൺഗ്രസ് നേതാവ് ഡീൻകുര്യാക്കോസ് ഇടുക്കിയിലും സി.പി.ഐ.യുടെ രാജാജി മാത്യു തോമസ് തൃശൂരിലും സി.പി.എമ്മിന്റെ വി. പി സാനു മലപ്പുറത്തും എം.ബി.രാജേഷ് പാലക്കാടും. വാസവൻ കോട്ടയത്തും ഇന്നലെ പത്രിക നൽകി. ഇന്നലെ 30 പേരാണ് പത്രിക നൽകിയത്. ഇതോടെ ഇതുവരെ പത്രിക നൽകിയവരുടെ എണ്ണം 114ആയി. നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം.
മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർത്ഥികളും:
കണ്ണൂർ: സി. കെ. പദ്മനാഭൻ (ബി. ജെ. പി), കെ. പി. ഭാഗ്യശീലൻ (ബി. ജെ. പി), മുഹമ്മദ് ഷബീർ (എസ്. ഡി. പി. ഐ).
വയനാട്: അബ്ദുൾ ജലീൽ (എസ്. ഡി. പി. ഐ), ഉഷ (സി. പി. ഐ എം. എൽ).
വടകര: ജിതേഷ് (സ്വതന്ത്രൻ), മുഹമ്മദ് മുസ്തഫ (എസ്. ഡി. പി. ഐ), അനീഷ് പി. കെ (സ്വതന്ത്രൻ), നസീർ (സ്വതന്ത്രൻ), സജീവൻ വി. കെ. (ബി. ജെ. പി).
കോഴിക്കോട്: രഘു കെ. (സ്വതന്ത്രൻ).
മലപ്പുറം: സാനു (സി.പി. എം), അബ്ദുൾ മജീദ് പി. (എസ്. ഡി. പി. ഐ).
പൊന്നാനി: നൗഷാദ് (സ്വതന്ത്രൻ), അൻവർ പി. വി (എൽ. ഡി. എഫ് (സ്വത.), നസീർ (എസ്. ഡി. പി. ഐ).
പാലക്കാട്:എം. ബി. രാജേഷ് ( എൽ. ഡി. എഫ്), സുഭാഷ്ചന്ദ്രബോസ് എഫ്. (എൽ. ഡി. എഫ്).
തൃശൂർ: രമേശ്കുമാർ (എൽ. ഡി. എഫ്), പ്രവീൺ കെ. പി (സ്വതന്ത്രൻ), രാജാജി മാത്യു തോമസ് (എൽ. ഡി. എഫ്).
ചാലക്കുടി: എ. എം. രാധാകൃഷ്ണൻ (ബി. ജെ. പി).
എറണാകുളം: വിവേക് കെ. വിജയൻ (സ്വതന്ത്രൻ), സദാശിവൻ (സ്വതന്ത്രൻ).
ഇടുക്കി: ഡീൻ കുര്യാക്കോസ് (യു. ഡി. എഫ്).
കോട്ടയം: വാസവൻ (സി. പി. എം).
മാവേലിക്കര: തഴവ സഹദേവൻ (ബി. ഡി. ജെ. എസ്).
കൊല്ലം: സജിമോൻ ടി. (സ്വതന്ത്രൻ).
ആറ്റിങ്ങൽ: ശോഭ സുരേന്ദ്രൻ (ബി. ജെ. പി).
തിരുവനന്തപുരം: പി. കേരളവർമരാജ (സ്വതന്ത്രൻ).