തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ രണ്ടുപേർ ഇന്നലെ ജില്ലയിൽ പത്രിക നൽകി. ഇതോടെ ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലുമായി നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 15 ആയി.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി ശോഭാസുരേന്ദ്രനും (ശോഭന കെ.കെ). തിരുവനന്തപുരം മണ്ഡലത്തിൽ പ്രവാസി നിവാസി പാർട്ടി സ്ഥാനാർഥിയായി പി. കേരള വർമ രാജയും ഇന്നലെ പത്രിക നൽകി. ഇതോടെ തിരുവനന്തപുരം മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം ഒമ്പതും ആറ്റിങ്ങലിൽ ആറും ആയി.

നാളെകൂടി പത്രിക നൽകാം. അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. എട്ടുവരെ പത്രികകൾ പിൻവലിക്കാം.