തിരുവനന്തപുരം: കേരള സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവച്ചു. ബി.എ, ബിഎസ്.സി, ബികോം, ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എസ്.ഡബ്ല്യു, ബിവോക് തുടങ്ങിയ പരീക്ഷകളാണ് മാറ്റിയത്. 4നുള്ള പരീക്ഷകൾ എട്ടിലേക്കും, 6ലേത് 10ലേക്കും, 8ലേത് 12ലേക്കും, 10ലേത് 16ലേക്കും, 12ലേത് 25ലേക്കും, 16ലേത് 27ലേക്കും, 17ലേത് 29ലേക്കുമാണ് മാറ്റിയത്. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമുണ്ടാവില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.