കുളത്തൂർ: കോലത്തുകര മഹാദേവ ക്ഷേത്രത്തിനു മുന്നിൽ പുതിയ നന്ദികേശ പ്രതിഷ്‌ഠ നടത്തി. ക്ഷേത്ര തന്ത്രി ഐ.ആർ.ഷാജി , മേൽശാന്തി സഞ്ജിത്ത് ദയാനന്ദൻ, കണ്ണൻ ശാന്തി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രതിഷ്ഠയോടനുബന്ധിച്ച് മഹാമൃത്യുഞ്ജയ ഹോമം, കലശപൂജ, അഭിക്ഷേകം, നവകം തുടങ്ങിയവ നടന്നു. കിഴക്ക് ദർശനമായ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്ത് , പടിഞ്ഞാറ് ദർശനമായാണ് കൂറ്റൻ കൃഷ്ണശിലാ വിഗ്രഹം പ്രതിഷ്ഠിച്ചത്. തമിഴ്‌നാട്ടിലെ മയിലാടിയിൽ നിർമ്മിച്ച വിഗ്രഹത്തിന് രണ്ട് ടണ്ണിലേറെ ഭാരമുണ്ട്. കുളത്തൂർ ചന്ദ്രമംഗലം വീട്ടിൽ രക്ഷ രാകേഷ്‌ബാബുവിന്റെ പേരിൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചതാണ് നന്ദികേശ വിഗ്രഹം. പ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്ര സമാജം പ്രസിഡന്റ് എൻ.തുളസീധരൻ, വൈസ് പ്രസിഡന്റ് അഡ്വ.എസ്.സതികുമാർ, സെക്രട്ടറി എസ്.സതീഷ്ബാബു, ജോയിന്റ് സെക്രട്ടറി അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.