വർക്കല: 100പൊതി കഞ്ചാവുമായി വില്പനക്കാരനെ എസ് .എൻ .കോളേജ് പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കുരയ്ക്കണ്ണി തിരുവാമ്പാടി ഗുലാബ് മൻസിലിൽ ഷംസുദ്ദീൻ (63) ആണ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പും ഇയാൾ പൊലീസിന്റെ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം നടത്തുന്നതിനിടെയാണ് അറസ്റ്റ് . ഇയാളുടെ വീട് കേന്ദ്രീകരിച്ചും കച്ചവടമുണ്ട്. വിദ്യാലയ പരിസരങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്യാംജി, ജയകുമാർ, എസ്.സി.പി.ഒ. മാരായ മുരളി, ജയമുരുകൻ എന്നിവർ ചേർന്നാണ് അറസ്റ്റ്.