തിരുവനന്തപുരം: മദ്യലഹരിയിൽ തിന്നർ (പെയ്ന്റിംഗിന് ഉപയോഗിക്കുന്നത് ) ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ഗൃഹനാഥൻ മരിച്ചു. കരമന നെടുങ്കാട് ചർച്ചിന് സമീപം ചരുവിളവീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന രാജേന്ദ്രനാണ് (54) മരിച്ചത്. പെയിന്ററായ രാജേന്ദ്രൻ സ്ഥിരം മദ്യപാനിയായിരുന്നതായി ബന്ധുക്കൾ പറയുന്നു. മദ്യപിച്ചെത്തിയശേഷമാണ് തിന്നർ ശരീരത്തിലൊഴിച്ച് കത്തിച്ചത്. ഭാര്യ ശോഭനയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ രാജേന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു . മക്കൾ :സ‌ഞ്ജിത്ത്, രാംജിത്ത്,രഞ്ജിത്ത് .