നെയ്യാറ്റിൻകര: അതിയന്നുർ രാമപുരത്ത് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. വലയവിളാകത്ത് മേലേ പുത്തൻവീട്ടിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. വീടിന്റെ മേൽക്കൂരയായി ഉപയോഗിച്ചിരുന്ന തകരഷീറ്റിൽ നിന്നുണ്ടായ കടുത്ത ചുടാകാം ഫ്രിഡ്‌ജ് പൊട്ടിതെറിക്കാൻ കാരണമെന്നാണ് അഗ്നിശമന വിഭാഗം പറയുന്നത്. ബാലകൃഷ്‌ണനും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നില്ല. ബാലകൃഷ്ണന്റെ മക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഉഗ്രശബ്ദം കേട്ട് ഇവർ ഇറങ്ങിയോടി. വീടിന്റെ അടുക്കളയും ഹാളും പൂർണമായി കത്തിയ നിലയിലാണ്. നെയ്യാറ്റിൻകര ഫയർ അഗ്‌നിശമനാ വിഭാഗം എത്തിയാണ് തീ നിയന്ത്രണാവിധേയമാക്കിയത്.