റാവിന്റെ തൂവെള്ള നിറം, പിങ്ക് കണ്ണുകൾ.. കാണാൻ കൗതുകമുള്ള ഈ പക്ഷി ഏതാണെന്ന് ആലോചിച്ച് തലപുകയ്ക്കണ്ട! അതൊരു ഒരു പെൻഗ്വിനാണ്. അയ്യോ, ഈ പെൻഗ്വിൻ വെള്ള പെയിന്റിൽ മുങ്ങിയോ എന്ന് പറയാൻ വരട്ടെ. ആൽബിനിസം ബാധിച്ചത് കാരണമാണിത്. ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏക ആൽബിനോ പെൻഗ്വിനായ ഇത് പോളണ്ടിലെ ഒരു മൃഗശാലയിലാണ് ജനിച്ചത്. ശരീരം മൊത്തം ഇങ്ങനെയാവാൻ കാരണം ജനിതക വ്യതിയാനമാണ്. ആൽബിനിസം ബാധിച്ച പെൻഗ്വിനുകൾക്ക് പ്രതിരോധശേഷി കുറവായിരിക്കും. പല അസുഖങ്ങളും പെട്ടെന്ന് ബാധിക്കും. അതിനാൽ, മൃഗശാല അധികൃതരും ആശങ്കയിലാണ്. ഈ പെൻഗ്വിൻ കുട്ടി ആഫ്രിക്കൻ വിഭാഗത്തിൽപ്പെട്ടതാണ്. അന്റാർട്ടിക്കയിലാണ് പെൻഗ്വിനുകൾ കൂടുതലായും കാണപ്പെടുന്നതെങ്കിലും ചിലത് ആഫ്രിക്കയിലും കാണപ്പെടുന്നുണ്ട്. ആഫ്രിക്കയുടെ തെക്കേ അറ്റത്ത് കാണപ്പെടുന്ന ഇവ പല ഭീഷണികളും നേരിടുന്നുണ്ട്.