കാൺപൂർ: പ്രതിയുടെ സ്വകാര്യഭാഗത്ത് പൊലീസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിത്തൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞമാസം 29 ന് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സോനു, മോനു എന്നിവരെ ചോദ്യംചെയ്യുന്നതിനിടെയാണ് കൊടുംക്രൂരത അരങ്ങേറിയത്.
ക്രൂരമായി മർദ്ദിച്ച ശേഷം മോനുവിന്റെ സ്വകാര്യഭാഗത്ത് പൊലീസ് പെട്രോൾ ഒഴിച്ചു. തുടർന്ന് ഷാേക്കടിപ്പിച്ചു. ഉടൻതന്നെ വസ്ത്രത്തിന് തീപിടിച്ചെന്നും സോനു പറഞ്ഞു. മർദ്ദിച്ച ശേഷം തന്റെ സ്വകാര്യ ഭാഗങ്ങളിൽ പൊലീസ് പെട്രോൾ ഒഴിച്ചശേഷം തീയിട്ടെന്നും പിന്നീട് നടന്നതൊന്നും തനിക്ക് ഒാർമ്മയില്ലെന്നാമാണ് മോനുവിന്റെ മൊഴി. ആശുപത്രിയിൽ കഴിയുന്ന മോനു ഗുരുതരാവസ്ഥയിലാണ്.
എന്നാൽ ഇത് വെറും ആരോപണമാണന്നാണ് പൊലീസ് പറയുന്നത്. കൊലകുറ്റത്തിൽ നിന്ന് രക്ഷപ്പെടാനായി പ്രതി സ്വയം തീകൊളുത്തിയതാണന്നാണ് അവർ പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യാനായി കൊണ്ടുവന്നപ്പോൾ മോനുവിന്റെ പോക്കറ്റിൽ തീപ്പെട്ടി ഉണ്ടായിരുന്നു. ചോദ്യം ചെയ്യൽ തടസപ്പെടുത്താനായി മോനു സ്വയം തീകൊളുത്തുകയായിരുന്നു. പൊലീസുകാർ തന്നെയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്നും സ്റ്റേഷൻ ഹൗസ് ഒാഫീസർ പറയുന്നത്. പ്രാഥമികാന്വേഷണത്തിനുശേഷം ഇയാളെ സസ്പെൻഡുചെയ്തു.