വെള്ളറട: തൊഴിലുപ്പ് പദ്ധതിലൂടെ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തി. 24, 38825 തൊഴിൽ ദിനങ്ങളാണ് തൊഴുലുറപ്പിലൂടെ നൽകിയത്. സാമ്പത്തിക വർഷത്തെ ലേബർ ബഡ്ജറ്റ് ടാർജറ്റിൽ 169 ശതമാനം നേട്ടം കൈവരിച്ചു. 15, 222 തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകാനും കഴിഞ്ഞു. ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട12 ആദിവാസി സെറ്റിൽമെന്റുകളിലും 137 തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകി. സംസ്ഥാനത്ത് കൂടുതൽ തുക ചെലവഴിച്ചതും പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്താണ്. 222 പുതിയ കിണറുകൾ 54 ഗ്രാമീണ റോഡുകൾ, 560 ശൗചാലയങ്ങൾ, 65 തൊഴുത്ത്, 45 ആട്ടിൻകൂട്, 98 കോഴികൂട്, എന്നിവ നിർമ്മിച്ചു നൽകി. കാർഷിക ആവശ്യത്തിനായി 237 കുളങ്ങൾ കുഴിച്ചു. 92 കിണറുകൾ പുനരുദ്ധരിച്ചു. അൻപതിനായിരം മഴക്കുഴികളും 300 കിണർ റീചാർജുകളും 19 കമ്പോസ്റ്റ് പീറ്റുകളും നിർമ്മിച്ചു. 250 ഹെകടർ ഭൂമിയെ കൃഷിയോഗ്യമാക്കിമാറ്റി.15 കിലോമീറ്റർ നെയ്യാർ കനാൽ നവീകരിച്ചു. 24 നീർചാലുകളുടെ പുനരുദ്ധാരണവും നടത്തിയതിലൂടെയാണ് ഒന്നാം സ്ഥാനത്ത് എത്താൻ ബ്ളോക്ക് പഞ്ചായത്തിന് കഴിഞ്ഞതെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ സുജാതകുമാരിയും ബ്ളോക്ക് പഞ്ചായത്ത് പ്രോഗ്രാം കോഓർഡിനേറ്റർ കെ. സുരേഷ് കുമാറും പറഞ്ഞു.