വർക്കല:മേൽവെട്ടൂർ ജെംനോ മോഡൽ സ്കൂൾ വാർഷികാഘോഷം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഡയറക്ടർ അഡ്വ.അസിം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.രഞ്ജിത്ത്,നടൻ അസിം പള്ളിവിള,കവി അൻസാർ വർണന,പ്രിൻസിപ്പൽ പി.രവീന്ദ്രൻ നായർ,പഞ്ചായത്തംഗം സുനിൽ എന്നിവർ സംസാരിച്ചു.തുടർന്ന് കലാമൽസരങ്ങളും നടന്നു.മൽസര വിജയികൾക്കും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും അവാർഡുകളും വിതരണം ചെയ്തു.