thomas-isaac

തിരുവനന്തപുരം:കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അസംബന്ധമാണെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക്.പത്രികയിൽ പറഞ്ഞവാഗ്ദാനങ്ങൾ നടപ്പിലാക്കാൻ 5.6 ലക്ഷം കോടി രൂപ വേണം. ഇത് എവിടെ നിന്ന് കണ്ടെത്തുമെന്ന് പത്രികയിൽ പറയുന്നില്ല.അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തീപ്പെട്ടിക്കും ആഢംബരക്കാറിനും ഒരേ നികുതി നിരക്കെന്ന കോൺഗ്രസിന്റെ നിർദേശം അസംബന്ധമാണ്. ജി.എസ്.ടിയുടെ ഉയർന്ന സ്ലാബ് 18ശതമാനമാക്കാനുള്ള നിർദേശം സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ആഢംബര ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ മാത്രമാണിത് ഗുണംചെയ്യുക. ഭരണത്തിലെത്തിയാൽ എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്‌ക്കുമെന്ന് പറയാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.പതിനഞ്ചാം ധനകാര്യ കമ്മീഷനെ നിരന്തരം വിമർശിച്ചശേഷം അധികാരത്തിലെത്തിയാൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് ജനങ്ങൾ വാഗ്ദാനം നൽകുന്നത് പരസ്പര വിരുദ്ധനിലപാടാണ്.കോൺഗ്രസിന്റെ പ്രകടന പത്രികയെക്കാൾ മികച്ചതാണ് സി.പി.എം. മുന്നോട്ട് വച്ചിട്ടുള്ളത്.

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം നല്ല സന്ദേശമല്ല നൽകുന്നതെന്നും കോൺഗ്രസ് സ്വയം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രനും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.