തിരുവനന്തപുരം: രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ കുറ്റപ്പെടുത്തി. സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമായിരുന്നു. വിഷയത്തിൽ ലാ കമ്മിഷണറോട് വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. വനിതാ കമ്മിഷന്റെ ഇടപെടൽ വൈകുന്നതിനെ രമ്യ ഹരിദാസ് ഇന്നലെ വിമർശിച്ചിരുന്നു.