ആറ്റിങ്ങൽ: പണി ചെയ്തുകൊണ്ടു നിൽക്കെ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു .ആലംകോട് മേവർക്കൽ വഞ്ചിയൂർ കടവിള വാല്ല്യംകോണം പാട്ടത്തിൽ വീട്ടിൽ രാജേന്ദ്രൻ പിള്ള( 72) ആണ് മരണമടഞ്ഞത്. ആറ്റിങ്ങൽ ഐ.ടി.ഐയിൽ പണി നടക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കുഴഞ്ഞു വീണ ഇയാളെ കൂടെയുണ്ടായിരുന്ന പണിക്കാർ ഉടൻ തന്നെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോൾതന്നെ മരണമടഞ്ഞതായി പൊലീസ് പറഞ്ഞു. ഭാര്യ: ഇന്ദിര അമ്മ. മക്കൾ: രാജീവ് ( ഗൾഫ്), രാധിക, രാജേഷ്( ഗൾഫ്). മരുമക്കൾ: സുമി, അജയകുമാർ, ശാലിനി.