charamam

കാട്ടാക്കട: എട്ടിരുത്തി കുറ്റിക്കാട് തോട്ടിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.കുറ്റിച്ചൽ കോട്ടൂർ രഞ്ജിത്ത് ഭവനിൽ രാജ (49)ന്റേതാണ്.ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് 40 നും 50 നും ഇടയിൽ പ്രായം ഉള്ളതും 15 ദിവസത്തോളം പഴക്കം തോന്നിക്കുന്നതുമായ പുരുഷ മൃതശരീരം ജീർണ്ണിച്ച നിലയിൽ തോട്ടിൽ കാണപ്പെട്ടത്. പരിസരവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് നടപടികൾ സ്വീകരിച്ചു എങ്കിലും മരിച്ചയാളെ തിരിച്ചറിയാനായില്ല.തുടർന്ന് കാട്ടാക്കട പൊലീസ് നടത്തിയ അന്വേഷണത്തിൽ വിവിധ സ്റ്റേഷനുകളിൽ ആളെ കാണാതായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കുകയും നെയ്യാർഡാം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കാണാതായ രാജന്റെ അടയാള വിവരങ്ങൾ സാദൃശ്യം വച്ച് അന്വേഷണം നടത്തുകയും ബന്ധുക്കളെ മൃതശരീരം കാണിച്ചു തിരിച്ചറിയാനും ശ്രമിച്ചുവെങ്കിലും കഴിഞ്ഞിരുന്നില്ല തുടർന്ന് ഡി.എൻ.എ പരിശോധനയിലാണ് കാണാതായ രാജനാണെന്ന് തെളിഞ്ഞത് . പോസ്റ്റുമാർട്ടം പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണം എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഭാര്യ :അമ്പിളി മകൻ:രഞ്ജിത്ത്.