കല്ലറ : കല്ലറയിൽ വയൽ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നയാൾ കൃഷിയിടത്തിൽ മരിച്ച നിലയിൽ . സൂര്യാഘാതമേറ്റെന്ന് സംശയം.കാട്ടാക്കട ആനാവൂർ സ്വദേശി തപസ്യ മുത്തുവാണ് (65) മരിച്ചത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് മുത്തുവിന്റെ മൃതദേഹം നാട്ടുകാർ തുമ്പോടുള്ള കൃഷിയിടത്തിൽ കണ്ടത്. തുടർന്ന് കല്ലറ തറട്ട ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരികരിച്ചു. സൂര്യാഘാതവും മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
കല്ലറ തുമ്പോട് സ്വദേശി ജലാലുദീന്റെ പാടം പാട്ടത്തിനെടുത്ത് കൃഷിചെയ്ത് വരുകയായിരുന്ന മുത്തു. ഉച്ച സമയത്തും മുത്തു പാടത്ത് ജോലികൾ ചെയ്യുന്നത് നാട്ടുകാർ കണ്ടിരുന്നു. കൃഷിയിടത്തിൽ കെട്ടിയ താൽക്കാലിക ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്ര് മോർട്ടം കഴിഞ്ഞ ശേഷമേ മരണകാരണം വ്യക്തമാകുവെന്നാണ് ആശുപത്രി അധികൃതരും പൊലീസും നൽകുന്ന വിവരം.
കല്ലറ തുമ്പോട്ട് മറ്റൊരാൾക്ക് സൂര്യാഘാതത്തിൽ പരുക്കേറ്റു. തുമ്പോട് ദേവി ക്ഷേത്രത്തിലെ പൂജാരി കല്ലറ കാട്ടുംപുറം സ്വദേശി വേണുഗോപാലൻ പോറ്റിക്കാണ് (47) സൂര്യാഘാതമേറ്റ്. ഇന്നലെ വൈകിട്ടാണ് പൊള്ളൽ കണ്ടത്. തുടർന്ന് തറട്ട ഗവ.ആശുപത്രിയിൽ ചികിത്സതേടി