ഡൽഹി ക്യാപിറ്റൽസ് Vs സൺറൈസേഴ്സ്
ഹൈദരാബാദ്, ഇന്നുരാത്രി 8ന്
. ഐ.പി.എല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടുന്നു
. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസ് കളിച്ച നാല് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ നേടി.
. മുംബയ്ക്കെതിരെ ജയിച്ചുതുടങ്ങി, ചെന്നൈയോടു തോറ്റു., കൊൽക്കത്തയോട് സൂപ്പർ ഒാവറിൽ ജയിച്ചു. പഞ്ചാബിനോട് 14 റൺസിന് തോറ്റു.
. യുവ താരങ്ങളായ പൃഥ്വി ഷാ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരാണ് ഡൽഹിയുടെ കരുത്ത്.
. വെറ്ററൻ താരം ശിഖർ ധവാന് ഇതുവരെ ഫോമിലേക്ക് ഉയരാൻ കഴിയാത്തതാണ് തിരിച്ചടി.
. കോളിൻ ഇൻഗ്രാം, ക്രിസ് മോറിസ്, റബാദ തുടങ്ങിയ വിദേശതാരങ്ങൾ ഫോമിലാണ്.
. സൺറൈസേഴ്സിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ തോറ്റിരുന്ന സൺറൈസേഴ്സ് തുടർന്നുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചു.
. രാജസ്ഥാൻ റോയൽസിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചപ്പോൾ ബാംഗ്ളൂരിനെതിരെ നേടിയ 118 റൺസിന്റെ ജയം അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതായി.
. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ വാർണറും ബെയർ സ്റ്റോയുമാണ് ഹൈദരാബാദിന്റെ പവർ ഹൗസുകൾ
. ബൗളിംഗിൽ റാഷിദ് ഖാനും മുഹമ്മദ് നബിയും സന്ദീപ് ശർമ്മയും സിദ്ധാർത്ഥ് കൗളുമെല്ലാം മികച്ച ഫോമിൽ.
പോയിന്റ് നില
(ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ് ക്രമത്തിൽ)
ഇന്നലത്തെ മത്സരത്തിനുമുമ്പുള്ള നില
ചെന്നൈ 3-3-0-0-6
പഞ്ചാബ് 4-3-1-0-6
ഹൈദരാബാദ് 3-2-1-0-4
കൊൽക്കത്ത 3-2-1-0-4
ഡൽഹി 4-2-2-0-4
രാജസ്ഥാൻ 4-1-3-0-2
മുംബയ് 3-1-2-0-2
ബാംഗ്ളൂർ 4-0-4-0-0