babu
ബാബു

പാറശാല: നിയന്ത്രണംവിട്ട മോട്ടോർ ബൈക്ക് നടപ്പാതക്കരികിലെ ഇരുമ്പ് വേലിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വില്ലേജ് ഓഫീസർ മരിച്ചു. ബാലരാമപുരം വില്ലേജ് ഓഫീസർ കുളത്തൂർ ചെക്കിട്ടവിള എൻ.എ. ഭവനിൽ ബാബു (45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 മണിക്ക് അമരവിള ജംഗ്‌ഷനിലാണ് അപകടം.ബൈക്കിൽ ഉദിയൻകുളങ്ങര നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ബാബു മരിച്ചു..മലപ്പുറത്ത് അദ്ധ്യാപികയായ റീജയാണ് ഭാര്യ.ആർഷ, ആർദ്ര എന്നിവർ മക്കൾ .

ഫോട്ടോ:ബാബു