ഫ്രഞ്ച് ഗോളടി വിസ്മയം കൈലിയൻ എംബാപ്പെയ്ക്ക് ആശംസയുമായി സാക്ഷാൽ പെലെ. കഴിഞ്ഞദിവസം പാരീസിൽ നടന്ന ഒരു ചടങ്ങിൽ നേരിട്ട് കണ്ടപ്പോൾ തന്നെപ്പോലെ ആയിരം ഗോളുകൾ നേടാൻ എംബാപ്പെയ്ക്ക് കഴിയട്ടെ എന്നാണ് പെലെ ആശംസിച്ചത്. പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ സ്കോർ ചെയ്ത ഏറ്റവും പ്രായംകുറഞ്ഞ താരമാണ് എംബാപ്പെ.