crime

കൊച്ചി: വൈപ്പിൻ ഞാറയ്ക്കലിൽ ഭാര്യയെ കത്തിക്ക് കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ. ഞാറയ്ക്കൽ മജസ്റ്റിക്ക് തിയേറ്ററിന് സമീപം പള്ളിപ്പറമ്പിൽ ആൽവിനാണ് (49) പിടിയിലായത്. പള്ളിപ്പറമ്പിൽ വീട്ടിൽ ഷൈനിക്കാണ് (41) കുത്തേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. നെഞ്ചിലും പുറത്തുമായി അഞ്ചോളം കുത്തേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഞാറയ്ക്കലിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആൽബിൻ ഷൈനിയുമായി വാക്കുതർത്തിൽ ഏർപ്പെടുകയും ഇത് പിന്നീട് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷൈനി. മജസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിൽ ഇവരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.