കട്ടപ്പന: ഉത്സവആഘോഷങ്ങൾ മുന്നിൽകണ്ട് ഇടുക്കി ജില്ലയിലെ വനമേഖലയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാജ ചാരായ നിർമാണം വ്യാപകം. തിരഞ്ഞെടുപ്പും ഈസ്റ്റർ ആഘോഷങ്ങളും മുന്നിൽകണ്ട് പ്രദേശത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ് പൊലീസും വനംവകുപ്പും. കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ സ്വരാജിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ കോഴിമല പി.ടി കാനം വനമേഖലയിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ സംയുക്ത റെയ്ഡിൽ 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. നാട്ടുകാരുടെ സഹോയത്തോടെയാണ് പരിശോധന. സമീപകാലത്ത് ഇടുക്കിയിലെ വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വാറ്റ് കേന്ദ്രങ്ങൾ പലതും വനംവകുപ്പ് നശിപ്പിച്ചിരുന്നു.