election-2019

മ​ല​പ്പു​റം​:​ ​തിരഞ്ഞെടുപ്പ് മാപിനിയിൽ മലപ്പുറത്ത് ഇക്കുറി കൊടുംചൂടാണ്. ഈ ചൂടിനെ കടത്തിവെട്ടി വിജയത്തിന്റെ കുളിർമഴ പെയ്യിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും. മു​സ്ളിം​ ​ലീ​ഗി​ന്റെ​ ​അ​മ​ര​ക്കാ​ര​ൻ​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​പോ​രാ​ട്ട​ വീ​ര്യ​ങ്ങ​ൾ​ക്ക് ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ക​രു​ത്തു​ ​പ​ക​രു​ന്ന​ ​വി.​പി.​സാ​നു​വു​മാ​ണ് ​നേ​ർ​ക്കു​നേ​ർ.​ ​ത​ല​മു​റ​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ടം​!​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​എ​സ്.​ഡി.​പി.​ഐ​യ്ക്കാ​യി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​ഫൈ​സി​യും​ ​പി.​ഡി.​പി​ക്കാ​യി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​നി​സാ​ർ​ ​മേ​ത്ത​റും​ ​രം​ഗ​ത്തു​ണ്ട്. ലീഗിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറത്ത് ഇക്കുറിയും വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫ് ഉറപ്പിക്കുന്നു. എന്നാൽ, വി.പി. സാനുവെന്ന യുവത്വത്തിന്റെ ചുറുചുറുക്കിലൂടെ അത്ഭുതം സൃഷ്ടിക്കാനാവുമെന്ന് എൽ.ഡി.എഫും വിശ്വസിക്കുന്നു. പോരാട്ടം കടുക്കുമ്പോൾ പ്രവചനം അസാദ്ധ്യം.

മ​ല​പ്പു​റ​ത്ത് ​കുഞ്ഞാലിക്കുട്ടിക്ക് മു​ഖ​വു​ര​ ​വേ​ണ്ട.​ ​ലീ​ഗി​ന്റെ​ ​ദേ​ശീ​യ ​മു​ഖ​മെ​ന്ന​തി​നെ​ക്കാ​ൾ​ ​ത​നി​ ​നാ​ട്ടു​കാ​ര​ൻ.​ ​യു.​ഡി.​എ​ഫ് ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ചാ​ണ​ക്യ​ൻ​ ​ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ​ ​ര​ണ്ടു​ ​ല​ക്ഷ​ത്തി​ൽ​ ​കു​റ​ഞ്ഞ​ ​ഭൂ​രി​പ​ക്ഷം​ ​ലീ​ഗി​ന്റെ​ ​മനസിലില്ല.​ 2014​ൽ​ ​ഇ.​അ​ഹ​മ്മ​ദി​ന് ​സം​സ്ഥാ​ന​ത്തെ​ ​റെ​ക്കാ​ഡ് ​ഭൂ​രി​പ​ക്ഷ​മാ​യ​ 1.94​ ​ല​ക്ഷം​ ​സ​മ്മാ​നി​ച്ച​ ​മ​ണ്ഡ​ല​മാ​ണ്.​ ​അ​ഹ​മ്മ​ദി​ന്റെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് 2017​ൽ​ ​വ​ന്ന​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു​ ​കി​ട്ടി​യ​ത് 1.71​ ​ല​ക്ഷ​ത്തി​ന്റെ​ ​ഭൂ​രി​പ​ക്ഷം.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വ് ​എം.​ബി.​ഫൈ​സ​ൽ​ ​ആ​യി​രു​ന്നു​ ​എ​തി​രാ​ളി.
1991​ൽ​ ​കു​റ്റി​പ്പു​റം​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ടു​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​വി.​പി.​ ​സ​ക്ക​രി​യ​യു​ടെ​ ​മ​ക​നാ​ണ് ​വി.​പി.​ ​സാ​നു.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു​ ​കി​ട്ടി​യ​തി​ന്റെ​ ​പ​കു​തി​ ​വോ​ട്ടാ​ണ് ​അ​ന്ന് ​ഇ​രു​പ​ത്തി​യേ​ഴു​കാ​ര​നാ​യി​രു​ന്ന​ ​സ​ക്ക​രി​യ​യ്ക്കു​ ​കി​ട്ടി​യ​ത്.​ ​സാ​നു​വി​ന് ​അ​ന്ന് ​ര​ണ്ടു​ ​വ​യ​സേ​യു​ള്ളൂ.​ ​ലീ​ഗി​ലെ​ ​ഒ​റ്റ​യാ​നാ​യി​ ​വി​ല​സി​യ​ ​പ​ഴ​യ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യ​ല്ല​ ​ഇ​ന്നെ​ന്നാ​ണ് ​മ​ക​ന്റെ​ ​പ​ക്ഷം.​ ​മു​ത്ത​ലാ​ഖ് ​ബി​ൽ​ ​ച​ർ​ച്ചാ​വേ​ള​യി​ൽ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഹാ​ജ​രാ​കാ​തി​രു​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​അ​ടു​ത്തി​ടെ​ ​അ​ക​പ്പെ​ട്ട​ ​വി​വാ​ദ​ങ്ങ​ൾ​ ​വോ​ട്ട​ർ​മാ​ർ​ ​മ​റ​ക്കി​ല്ലെ​ന്നാ​ണ് ​സാ​നു​വി​ന്റെ​ ​വി​ശ്വാ​സം.
ഫാ​സി​സ​ത്തി​ന് ​എ​തി​രാ​യ​ ​പ്ര​ചാ​ര​ണം​ ​ത​ന്നെ​യാ​ണ് ​ഇ​ത്ത​വ​ണ​യും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​ആ​യു​ധ​മെ​ങ്കി​ലും​ ​അ​തി​ന്റെ​ ​സ്വീ​കാ​ര്യ​ത​ ​പ​ണ്ട​ത്തെ​യ​ത്ര​യി​ല്ല.​ ​അ​ത് ​വോ​ട്ടി​ൽ​ ​പ്ര​തി​ഫ​ലി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​ഇ​ട​തു​പ​ക്ഷ​മെ​ങ്കി​ൽ,​ ​സം​വ​ര​ണ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​ത് ​എം.​പി​മാ​രു​ടെ​ ​നി​ല​പാ​ട്,​ ​അ​ക്ര​മ​ ​രാ​ഷ്ട്രീ​യം,​ ​മു​ത്ത​ലാ​ഖ് ​അ​ട​ക്കം​ ​സാ​മു​ദാ​യി​ക​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​വി​രു​ദ്ധ​ ​നി​ല​പാ​ട് ​എ​ന്നി​വ​യു​യ​ർ​ത്തി​യാ​ണ് ​ലീ​ഗി​ന്റെ​ ​പ്ര​തി​രോ​ധം.​ ​വെ​ല്ലു​വി​ളി​ക​ൾ​ ​മ​റി​ക​ട​ക്കാ​ൻ​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​പ​തി​വി​ലും​ ​സ​ജീ​വ​മാ​ണ് ​കുഞ്ഞാലിക്കുട്ടി.​ ​അ​യ​ല​ത്ത് ​രാ​ഹു​ൽ​ഗാ​ന്ധി​യു​ണ്ട് ​എ​ന്നത് ​ഇ​ത്ത​വ​ണ​ ​ലീ​ഗി​ന് ​കൂ​ടു​ത​ൽ​ ​ആ​ത്മ​വി​ശ്വാ​സ​മേ​കു​ന്ന​ ​ഘ​ട​ക​മാ​ണ്.

ശക്തമായ പ്രചാരണമാണ് ഇടതു, വലതു മുന്നണികൾ മണ്ഡലത്തിൽ നടത്തുന്നത്. പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും വീറും വാശിയുമേറെ. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ വി. ഉണ്ണികൃഷ്ണനും ശക്തമായ പോരാട്ടത്തിലാണ്.

2014 വോട്ട് നില

ഇ.​ ​അ​ഹ​മ്മ​ദ് ​ (​യു.​ഡി.​എ​ഫ്)​ : 4,37,723
പി.​കെ.​ ​സൈ​ന​ബ​ ​(​എ​ൽ.​ഡി.​എ​ഫ്)​ : 2,42,984
എ​ൻ.​ ​ശ്രീ​പ്ര​കാ​ശ് (​ബി.​ജെ.​പി​)​ : 64,705

ഇ.​ ​അ​ഹ​മ്മ​ദി​ന്റെ​
​ഭൂ​രി​പ​ക്ഷം​:​ 1,94,739

2017 ഉപതിരഞ്ഞെടുപ്പ്

പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​(​യു.​ഡി.​എ​ഫ്)​ : 5,15,330
എം.​ബി.​ ​ഫൈ​സ​ൽ​ ​(​എ​ൽ.​ഡി.​എ​ഫ്)​ : 3,44,307
എ​ൻ.​ ​ശ്രീ​പ്ര​കാ​ശ് ​(​ബി.​ജെ.​പി​)​ : 65,675

കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​
ഭൂ​രി​പ​ക്ഷം​:​ 1,71,023