tn-cm

കുഴിത്തുറ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 40 സീറ്റിലും എൻ.ഡി.എ സഖ്യം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. കഴിഞ്ഞദിവസം നാഗർകോവിലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കന്യാകുമാരി ജില്ലയിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രയത്നിച്ചയാളാണ് എൻ.ഡി.എ സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണൻ. ജില്ലയ്ക്കായി നാല്പതിനായിരം കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം കഴിഞ്ഞ ഭരണകാലത്ത് കൊണ്ടുവന്നു. കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു ഭരണകൂടം ഉണ്ടാവണമെങ്കിൽ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.