kerala-university
kerala university


പ്രാക്ടി​ക്കൽ

ഒന്നാം സെമ​സ്റ്റർ എം.​എ​സ് സി ഇല​ക്‌ട്രോ​ണിക്‌സ് പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 25, 26 തീയ​തി​ക​ളിൽ അതതു കേന്ദ്ര​ങ്ങ​ളിൽ നട​ത്തും.


പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ മെമ്മോ

11 മുതൽ ആരം​ഭി​ക്കുന്ന ബി.എ ആന്വൽ സ്‌കീം പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ വിദ്യാർത്ഥി​ക​ളിൽ (2016 - 2019 അഡ്മി​ഷൻ) ഇതു​വ​രെയും പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ മെമ്മോ പരീ​ക്ഷാ​വി​ഭാ​ഗ​ത്തിൽ നൽകാത്തവരുടെ അവ​സാന വർഷ പരീ​ക്ഷ​ ഹാൾടി​ക്കറ്റ് തട​ഞ്ഞു​വ​യ്ക്കും. പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ അപേ​ക്ഷ​യുടെ അപാ​കത പരി​ഹ​രിച്ച് മെമ്മോ ലഭി​ക്കു​ന്ന​തി​നായി പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ വിഭാ​ഗ​വു​മായി ബന്ധ​പ്പെ​ടണം.


സമ്പർക്ക ക്ലാസ്

വിദൂര വിദ്യാ​ഭ്യാസ വിഭാഗം പാളയം സെനറ്റ് ഹൗസ് കാമ്പ​സിൽ നട​ത്തുന്ന എം.എ പബ്ലിക് അഡ്മി​നി​സ്‌ട്രേ​ഷന് 6 ന് ക്ലാസ് ഇ​ല്ല.
കാര്യ​വട്ടം കാമ്പ​സിൽ നട​ത്തുന്ന ബി.കോം വിഭാ​ഗ​ത്തിന് ഇനി​യൊരു അറിയിപ്പ് ഉണ്ടാ​കു​ന്ന​തുവരെ ക്ലാസു​കൾ ഉണ്ടായി​രി​ക്കി​ല്ല.


UGC – NET/JRF പരി​ശീ​ലന ക്ലാസ്

സർവ​ക​ലാ​ശാല എംപ്ലോ​യ്‌മെന്റ് ഇൻഫർമേ​ഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ UGC – NET/JRF പരീ​ക്ഷ​ക​ളുടെ ജന​റൽ പേപ്പ​റിന് ആദ്യം രജി​സ്റ്റർ ചെയ്യുന്ന 50 പേർക്ക് 8 മുതൽ പരി​ശീ​ലനം നൽകും. ഉദ്യോ​ഗാർത്ഥി​കൾ എംപ്ലോ​യ്‌മെന്റ് ഇൻഫർമേ​ഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, സ്റ്റുഡന്റ്‌സ് സെന്റർ, പി.​എം.ജി ജംഗ്ഷൻ, തിരു​വ​ന​ന്ത​പുരം എന്ന വിലാ​സ​ത്തിൽ ബന്ധ​പ്പെ​ടു​ക. ഫോൺ: 0471 - 2304577

അപേക്ഷ ക്ഷണി​ക്കുന്നു

ഡിപ്പാർട്ട്‌മെന്റ് ഒഫ് കംപ്യൂ​ട്ടേ​ഷ​ണൽ ബയോ​ളജി ആൻഡ് ബയോ ഇൻഫർമാ​റ്റി​ക്‌സിലെ 'Whole Genome Sequencing (Mate pair) of Evolvulus alsinoids'പ്രോജ​ക്ടി​ലേക്ക് 'നെക്സ്റ്റ്​ജ​ന​റേ​ഷൻ സീക്വൻസിംഗ്' സർവീ​സിന് ബന്ധ​പ്പെട്ട സ്ഥാപ​ന​ങ്ങ​ളിൽ നിന്ന് അപേക്ഷ ക്ഷണി​ക്കു​ന്നു. വിശ​ദ​വി​വ​ര​ങ്ങൾക്ക് www.dcb.res.in സന്ദർശി​ക്കു​ക.