ശിവഗിരി: സമാധി പ്രാപിച്ച ശിവഗിരി മഠത്തിലെ സന്യാസി സ്വാമി സർവേശ്വരാനന്ദയുടെ ഭൗതിക ശരീരം ശിവഗിരി സമാധിപറമ്പിൽ സമാധിയിരുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സമാധിയായത്. ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭൗതികശരീരം ബ്രഹ്മവിദ്യാലയത്തിൽ പൊതുദർശനത്തിനുവച്ച ശേഷം സന്യാസിമാരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടത്തി. ഇന്നലെ രാവിലെ പത്തരയോടെ സമാധിപൂജകൾക്ക് ശേഷമാണ് സമാധിയിരുത്തൽ ചടങ്ങ് നടന്നത്.
സ്വാമി പ്രകാശാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി പരാനന്ദ, സ്വാമി ത്രിരത്നതീർത്ഥർ, സ്വാമി അവ്യയാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി കരുണാകരാനന്ദ എന്നിവർക്ക് പുറമെ എസ് എൻ ഡി പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, സർവേശ്വരാനന്ദയുടെ സഹോദരങ്ങളായ ശിവദാസൻ, സുകുമാരൻ, ഭാനുമതി, സരസ്വതി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
1933 ഫെബ്രുവരി 26ന് കൊട്ടാരക്കര നീലേശ്വരത്ത് പിണറ്റിൻമൂട് കൊച്ചുതുണ്ടിൽവീട്ടിൽ നാണു -നാരായണി ദമ്പതികളുടെ മകനായി ജനിച്ച മാധവനാണ് പില്ക്കാലത്ത് ഗുരുദേവ ദർശനത്തിൽ ആകൃഷ്ടനായി സ്വാമി സർവേശ്വരാനന്ദയായത്. പിന്നീട് ബനാറസിലും കൽക്കത്തയിലും കുറച്ച് കാലം കഴിഞ്ഞുുകൂടിയ അദ്ദേഹം പൊതുജീവിതത്തിൽ നിന്ന് വിരക്തനായി രമണാശ്രമത്തിലെത്തി. ഗുരുദേവ ദർശനത്തിന്റെ പ്രഭാഷകന്മാരിൽ പ്രമുഖനായിരുന്ന മംഗളാനന്ദ സ്വാമിയുടെ അനുചരനായി. സ്വാമികൾക്കൊപ്പം ദേശങ്ങൾതോറും സഞ്ചരിച്ച് ഗുരുദേവദർശനം പ്രചരിപ്പിച്ചു.
അക്കാലത്ത് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന നിഷ് കളാനന്ദസ്വാമി അദ്ദേേഹത്തെ
ശിവഗിരി മഠത്തിലേക്ക് കൂട്ടികൊണ്ടുവന്നു. 1981ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ഗീതാനന്ദ
സ്വാമിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു.
ഫോട്ടോ: സ്വാമി സർവേശ്വരാനന്ദ
സ്വാമി സർവേശ്വരാനന്ദയുടെ സമാധിയിരുത്തൽ ചടങ്ങിൽ , സ്വാമി പ്രകാശാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയ സന്യാസിമാരുടെ നേതൃത്വത്തിൽ നടന്ന സമൂഹ പ്രാർത്ഥന