shahanaz

കിളിമാനൂർ: നിലമേൽ മുരുക്കുമണിൽ ബൈക്കിൽ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ പാപ്പാല, കാനറ ചരുവിള പുത്തൻവീട്ടിൽ നിന്ന് മുളയ്ക്കലത്തുകാവ് തോപ്പിൽ കശുവണ്ടി ഫാക്ടറിയ്ക്ക് സമീപംവന്ന് താമസിക്കുന്ന ഷാനവാസിന്റെ മകൻ ഷഹനാസ് (19) ആണ് മരിച്ചത്. പരിക്കേറ്റ സുജീഷ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. മുരുക്കുമണിൽ ആലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുകയായിരുന്നു ഷഹനാസ്. മാതാവ്: സലീന. സഹോദരൻ നഹാസ്