ipl-chennai-vs-mumbai
ipl chennai vs mumbai

മുംബയ് ഇന്ത്യൻസിന്റെ 100-ാം ഐ.പി.എൽ ജയം

മുംബയ് : ഐ.പി.എല്ലിൽ 100-ാം വിജയമെന്ന നാഴികക്കല്ല് സൃഷ്ടിക്കുമ്പോൾ തോൽപ്പിക്കേണ്ടത് ചെറുമീനുകളെയൊന്നുമല്ലല്ലോ. വമ്പൻ സ്രാവിനെത്തന്നെ വേണം.

കഴിഞ്ഞ രാത്രി രോഹിത് ശർമ്മയുടെ മുംബയ് ഇന്ത്യൻസ് ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ടീമായി മാറിയത് ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചുകൊണ്ടായിരുന്നു.

മൂന്നുതവണ ഐ.പി.എൽ കിരീടം നേടുകയും നാലുതവണ റണ്ണർ അപ്പുകളാവുകയും ചെയ്ത ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കീഴടക്കിയത് 37 റൺസിനാണ്. ഈ സീസണിലെ ചെന്നൈയുടെ ആദ്യ തോൽവിയായിരുന്നു ഇത്.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഹാർദിക് പാണ്ഡ്യയാണ് മുംബയുടെ വിജയത്തിൽ നിർണായക ഘടകമായത്. നിലവിലെ ഫോമിൽ മുംബയ് ഉയർത്തിയ 171 റൺസിന്റെ ലക്ഷ്യം മറികടക്കുക ചെന്നൈയ്ക്ക് സാധിക്കില്ലെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ അവർ 133/8 ൽ ഒതുങ്ങുകയായിരുന്നു.

ട്വിസ്റ്റുകൾ നിറഞ്ഞൊരു ട്വന്റി 20

. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്‌യുടെ തുടക്കം കണ്ടപ്പോൾ 150 കടക്കാനാകുമെന്ന് കരുതിയതല്ല.

. ഡികോക്ക് (4), രോഹിത് (13), യുവ്‌രാജ് (4) എന്നിവർ പുറത്തായപ്പോൾ 50/8.

. തുടർന്ന് സൂര്യകുമാറും (59), ക്രുനാലും (42) പിടിച്ചുനിന്നെങ്കിലും റൺറേറ്റിൽ വലിയ മെച്ചമൊന്നുമുണ്ടായിരുന്നില്ല.

. 18 -ാം ഓവറിൽ സൂര്യകുമാർ പുറത്തായപ്പോൾ 125/5 എന്ന നിലയിലായിരുന്നു മുംബയ്.

. അവസാന രണ്ടോവറിൽ ഹാർദിക്കും (എട്ട് പന്തുകളിൽ 25 റൺസ്) പൊള്ളാഡും (7 പന്തുകളിൽ 17 റൺസ്) ചേർന്ന് നേടിയത് 45 റൺസാണ്.

. അവസാന ഓവറിൽ ഡ്വെയ്ൻ ബ്രാവോ വിട്ടുകൊടുത്തത് 29 റൺസ്.

. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വാട്ട്സണെയും (5), അമ്പാട്ടി റായ്ഡുവിനെയും (0) റെയ്‌നയെയും വേഗത്തിൽ നഷ്ടമായപ്പോൾ ടീം സ്കോർ 33/3

. എന്നാൽ ധോണിയും (12), കേദാർ യാദവും കാലുറപ്പിച്ചപ്പോൾ ചേസിംഗ് വിജയം അകലെയല്ല എന്ന് തോന്നി.

. 21 പന്തുകളിൽ 12 റൺസ് മാത്രമെടുത്ത ധോണിയെ 15-ാം ഓവറിൽ പുറത്താക്കി ഹാർദിക് മത്സരത്തിലെ അടുത്ത ട്വിസ്റ്റ് കൊണ്ടുവന്നു.

. ഇതേ ഓവറിൽ ജഡേജയും പുറത്തായതോടെ ചെന്നൈയുടെ ലക്ഷ്യം പാളി. അവർ 89/5 എന്ന നിലയിലായി.

. അവസാന അഞ്ചോവറിൽ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തി നേടിയത് 44 റൺസാണ്.

ഹാർദിക് മാൻ ഒഫ് ദ മാച്ച്

ബാറ്റിംഗ് പാണ്ഡ്യ

8 പന്തുകൾ

1 ഫോർ

3 സിക്സ്

25 റൺസ്

ബൗളിംഗ് പാണ്ഡ്യ

4 ഓവർ

20 റൺസ്

3 വിക്കറ്റ്

ഞാൻ ഹാർദിക് പാണ്ഡ്യയുടെ ഒരാരാധകനാണ്. എന്തൊരു തകർപ്പൻ കളിക്കാരനാണ് അദ്ദേഹം. ആ ആത്മവിശ്വാസം കണ്ടാൽ മനസ് നിറയും.

സ്റ്റീഫൻ ഫ്ളെമിംഗ്

ചെന്നൈ കോച്ച്