antartica
ANTARTICA

അന്റാർട്ടിക്ക പച്ചപ്പണിഞ്ഞേക്കും! സന്തോഷിക്കാൻ വരട്ടെ, മനുഷ്യനിർമ്മിതമായ കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലമെന്നോണമാണ് അന്റാർട്ടിക്കയിൽ മഞ്ഞുരുകി സസ്യങ്ങൾ വളരാൻ സാദ്ധ്യതയെന്നാണ് കണ്ടെത്തൽ. മഞ്ഞുപാളികൾ ചുരുങ്ങുന്നതോടെ സസ്യങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും.

നിലവിലെ അന്തരീക്ഷത്തിലെ കാർബൺഡൈഓക്‌സൈഡിന്റെ അളവാണ് മൂന്ന് ദശലക്ഷം വർഷങ്ങൾക്കുമുമ്പ് നിലനിന്നിരുന്ന കാലാവസ്ഥയിലേക്ക് അന്റാർട്ടിക്കയെ എത്തിക്കാൻ പ്രധാന കാരണം.

റോയൽ മെറ്റീരിയോളജിക്കൽ സൊസൈറ്റിയും ഗ്രാൻഡം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ളൈമറ്റ് ചേഞ്ചും ഇക്കാര്യം ചർച്ച ചെയ്തുവരികയാണ്. 2015 ലാണ് അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈഡിന്റെ അളവ് ആദ്യമായി വൻതോതിൽ ഉയർന്നത്. 400 പി.പി.എം (പാർട്സ് പെർ മില്യൺ) ആയിരുന്നു 2015 ൽ കാർബൺഡൈ ഓക്സൈഡിന്റെ അളവ്.

മൂന്ന് ദശലക്ഷം വർഷങ്ങൾക്കുമുമ്പുള്ള പ്ളിയോസീൻ യുഗത്തിലേതിന് സമാനമാകും അന്റാർട്ടിക്ക നേരിടാൻ പോകുന്ന കാലാവസ്ഥ. അതിനാൽ ആ കാലഘട്ടത്തെ അന്നത്തെ മനുഷ്യർ എങ്ങനെയാണ് മറികടന്നതെന്ന് പഠിച്ചുവരികയാണ് ഗവേഷകർ.

നിലവിലെ സമുദ്ര നിരപ്പിനേക്കാൾ 15 മീറ്റർ ഉയരത്തിലായിരുന്നു അന്നത്തെ സമുദ്രനിരപ്പ്. താപനില 3.5 സെൽഷ്യസോളം കൂടുതലായിരുന്നു.