വിഴിഞ്ഞം: ബൈക്ക് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കരുംകുളം പുതിയതുറ ഷീജ കോട്ടേജിൽ ജസ്റ്റിൻ - ഷീജ ദമ്പതികളുടെ മകൻ ജിത്തു ജസ്റ്റിൻ (23) ആണ് മരിച്ചത്.കഴിഞ്ഞ 27 ന് കോവളം ബൈപാസ് റോഡിന്റെ പോറോട് ഭാഗത്ത് മെറ്റൽകൂനയിൽ ഇടിച്ചാണ് അപകടം . സുഹൃത്തായ രാഹുലിന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ജിത്തു. രാഹുലിനും പരിക്കേറ്റു.ജിത്തുവിന്റെ സഹോദരങ്ങൾ ജീന, ജീവ. .
ഫോട്ടോ :അപകടത്തിൽപ്പെട്ട് മരിച്ച ജിത്തു .