malasia-open-badminton
malasia open badminton

ക്വലാലംപൂർ : മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുരുഷ സിംഗിൾസിൽ ഒന്നാമതെത്തിയപ്പോൾ വനിതാസിംഗിൾസിൽ പി.വി. സിന്ധു പ്രീക്വാർട്ടറിൽ പുറത്തായി.

പ്രീക്വാർട്ടറിൽ തായ്‌ലൻഡിന്റെ ഖോസിറ്റ് ഫെറ്റ് പ്രതാബിനെ 21-11, 21-11 എന്ന സ്കോറിനാണ് ശ്രീകാന്ത് തോൽപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇന്ത്യ ഓപ്പണിന്റെ സെമിഫൈനലിൽ ചൈനീസ് താരം ഹി ബിംഗ്ജിയാവോയോട് തോറ്റിരുന്ന സിന്ധു ഇന്നലെ കൊറിയയുടെ സുംഗ് ജി ഹ്യുനിനോടാണ് തോറ്റത്. 18-21, 7-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോൽവി. കഴിഞ്ഞദിവസം സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.

ക്വാർട്ടറിൽ കടുക്കും

. ക്വാർട്ടർ ഫൈനലിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോംഗാണ് ശ്രീകാന്തിന്റെ എതിരാളി.

. പ്രീക്വാർട്ടറിൽ തായ്‌ലൻഡിന്റെ കെന്റാഫോൺ വാംഗ്ചരോയെനെ 22-20, 21-15 നാണ് ചെൻ ലോംഗ് തോൽപ്പിച്ചത്.

. ഇതുവരെ ആറ് തവണ ചെൻ ലോംഗിനെ നേരിട്ടപ്പോൾ അഞ്ചുതവണയും തോൽക്കാനായിരുന്നു ശ്രീകാന്തിന്റെ വിധി.

. ഇരുവരും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത് 2017 ലെ ആസ്ട്രേലിയൻ ഓപ്പണിലാണ്. അന്നാണ് ശ്രീകാന്ത് ആദ്യമായി ജയിച്ചതും.

. ഇപ്പോൾ ചെൻ ലോംഗ് അത്ര മികച്ച ഫോമിലല്ല എന്നതാണ് ശ്രീകാന്തിന് ആശ്വാസം പകരുന്നത്.