dhoni-wirh-fan-selfie
dhoni wirh fan selfie

മുംബയ് : തന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നതിൽ കളിക്കളത്തിൽ മാത്രമല്ല പുറത്തും മഹേന്ദ്ര സിംഗ് ധോണി തല തന്നെ. കഴിഞ്ഞദിവസം മുംബയ് ഇന്ത്യൻസിനോടുള്ള മത്സരത്തിൽ തോറ്റശേഷം തന്റെ വൃദ്ധയായ ആരാധികയോടൊപ്പം സമയം ചെലവിടാൻ ധോണി തയ്യറായതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

മത്സരശേഷം ഡ്രെസിംഗ് റൂമിൽനിന്ന് ഇറങ്ങിവന്നാണ് ധോണി വൃദ്ധയായ ആരാധികയെ കണ്ടത്. ഇവരുടെ കൊച്ചുമകളും ഒപ്പമുണ്ടായിരുന്നു. ധോണിയെ കണ്ട സന്തോഷത്തിൽ ആ അമ്മ തോളിൽപിടിച്ച് ധോണിക്ക് ആശംസയും അനുഗ്രഹവും നേർന്നു. തന്റെ ചെറുമകളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇവർക്കൊപ്പം സെൽഫിയെടുത്ത ധോണി ചെന്നൈ സൂപ്പർകിംഗ്സിന്റെ ജഴ്സിയിൽ ഓട്ടോഗ്രാഫ് നൽകിയാണ് മടക്കി അയച്ചത്.

ഈ സീസണിന്റെ തുടക്കത്തിൽ ചെന്നൈസൂപ്പർ കിംഗ്സിന്റെ ആരാധകൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ അയാളുമായി ഓട്ടമത്സരം കളിച്ചും ഒടുവിൽ ഷേക്‌‌ഹാൻഡ് നൽകിയും ധോണി കൗതുകം സൃഷ്ടിച്ചിരുന്നു.