തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥാനാർത്ഥികളുടെ പട്ടികയിൽ അപൂർവ്വമായ 12, തുഗ്ളക് ലെയ്‌ൻ , ന്യൂഡൽഹി എന്ന ഡൽഹി മേൽവിലാസവുമായാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പത്രിക നൽകിയത്.

പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന സുബ്രഹ്മണ്യം സ്വാമിയുടെ കേസും യംഗ് ജേർണലിസ്റ്റ് അസോസിയേഷൻ കേസും ദേശീയ സമരങ്ങളുടെ പേരിലുള്ള കേസുകളും ഗൗരിലങ്കേഷ് വധക്കേസിലും മഹാത്മാഗാന്ധി വധക്കേസിലും ആർ.എസ്.എസിന്റെ പേര് പരാമർശിച്ചതിനെതിരായ അപകീർത്തി കേസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സഹോദരി പ്രിയങ്കഗാന്ധിക്കൊപ്പം രണ്ടേകാൽ ഏക്കർ കൃഷിഭൂമിയും ഒാഫീസ് കെട്ടിടവും ഉൾപ്പെടെ ബാങ്കിൽ 17.93ലക്ഷം രൂപയുണ്ട്.ഗുഡ്‌ഗാവിൽ സിഗ്നേച്ചർ ടവറിൽ 8.75 കോടിയുടെ അപ്പാർട്ട്മെന്റുകളും രാഹുൽഗാന്ധിക്ക് 10കോടിയുടെ സ്വത്തും 333 ഗ്രാം സ്വർണ്ണാഭരണവും വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപവും മറ്റുമായി 5.80കോടിയുടെ മറ്റ് സ്വത്തുക്കളുമാണുള്ളത്. 72ലക്ഷത്തിന്റെ ബാദ്ധ്യതയുമുണ്ട്.