പൂവാർ: കരുംകുളം പുല്ലുവിള കൊച്ചുപള്ളി പുതിയതുറപുരയിടത്തിൽ വർഗ്ഗീസ് (30) മോട്ടോർ ബൈക്ക് അപകടത്തിൽമരിച്ചു. പത്ത് ദിവസം മുമ്പ് വിഴിഞ്ഞം മുക്കാലയിൽ വച്ചായിരുന്നു അപകടം .കോവളത്തെ സ്വകാര്യ റസ്റ്റോറന്റിൽ ജോലി കഴിഞ്ഞ് സുഹൃത്തിന്റെ ബൈക്കിന് പുറകിലിരുന്ന് വീട്ടിലേക്ക് വരുകയായിരുന്നു വർഗീസ്. മൂന്നുപേർ കയറിയ ബൈക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച ബൈക്ക് നിർത്താതെ കടന്നുകളഞ്ഞു .നാട്ടുകാരാണ് വർഗ്ഗീസിനെയും ബൈക്ക് ഓടിച്ചിരുന്ന ആളെയും ആശുപത്രിയിലെത്തിച്ചത്. വർഗ്ഗീസിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെ മരിച്ചു. അടിമലത്തുറ സ്വദേശിയായ വർഗ്ഗീസ് ,തമയോൺ- സ്റ്റെല്ല ദമ്പതികളുടെ മകനാണ്. വിവാഹ ശേഷമാണ് കരുംകുളത്ത് താമസമാക്കിയത്.ഭാര്യ: ഷിജി. മക്കൾ: ഗിഫ്തി, മിയ.
ഫോട്ടോ: മരണപ്പെട്ട വർഗ്ഗീസ്.