dd

നെയ്യാറ്റിൻകര: ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ കെ.സി.വൈ.എമ്മിന്റം പതാക പ്രദർശനം. കുരിശുമല തീർഥാടന റാലിയിൽ നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ എൽ.സി.വൈ.എം ഉണ്ടൻകോട് ഫൊറോന സമിതിയിലെ പ്രവർത്തകർ കേരള കത്തോലിക്കാ യുവജനസഭയുടെ പതാകയാണ് പ്രദർശിപ്പിച്ചത്. ഒരു കിലോമീറ്റർ നീളവും 10 അടി വീതിയുമുള്ള വെളള, ചുവച്ച് , മഞ്ഞ, നിറങ്ങളിലുളള പതാകയാണ് പ്രയാണത്തിൽ ഉൾപ്പെടുത്തിയത്. ഒരാഴ്ച രാവും പകലുകായി 3 തുന്നൽ തൊഴിലാളികളും ഫൊറോനയിലെ 60 ഓളം പ്രവർത്തകരും പതാക നിർമ്മാണത്തിൽ പങ്കാളികളായി. ഉണ്ടൻകോട് ഫൊറോനയിലെ 442 യുവജനങ്ങൾ പതാകയുടെ ഇരു വശങ്ങളിലും പിടിച്ച് പ്രയാണത്തിൽ പങ്കെടുത്തു. കേരള കത്തോലക്കാ സഭയിലെ മലങ്കര, സിറോമലബാർ, ലത്തീൻ രൂപതകളിലെ യുവജന പ്രസ്ഥാനങ്ങൾ വിവിധ പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും പതാക ഒരേ നിറത്തിലുളളതാണ്. ഫെറോന സമിതിയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ കുരിശുമല ഡയറക്ടർ വിൻസെന്റ് കെ. പീറ്റർ, ഫാ.ജോഷി രഞ്ജൻ, ഫാ.പ്രദീപ് എന്നിവരാണ് നൽകിയത്. വേൾഡ് റെക്കോർഡിനായി രജിസ്റ്റർ ചെയ്ത ഫൊറോന സമിതി പതാകയുടെ പ്രയാണത്തിന്റെ ആകാശ ദൃശ്യങ്ങളുൾപ്പെടെയുളള ഒരു മണിക്കൂർ ദൈർഖ്യമുളള ദൃശ്യങ്ങൾ വേൾഡ് റെക്കോർഡ് കമ്മറ്റിക്ക് തിങ്കളാഴ്ച കൈമാറും.