ടൈംടേബിൾ
29 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ബി.എ (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷ മാറ്റി
ലക്ഷദ്വീപ് ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച് 11 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.സി.എ (2015 സ്കീം) പ്രാക്ടിക്കൽ 8 മുതൽ ആരംഭിക്കും.
സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം പാളയം സെനറ്റ് ഹൗസ് കാമ്പസിൽ നടത്തുന്ന എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന് 6 ന് ക്ലാസ് ഇല്ല.
കാര്യവട്ടം കാമ്പസിലെ ബി.കോം സമ്പർക്ക ക്ലാസുകൾ താത്കാലികമായി നിറുത്തിവച്ചു. കാര്യവട്ടത്തു നടത്തി വരുന്ന മറ്റു ക്ലാസുകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എൽ എൽ.എം ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 22 ന് മുൻപായി അപേക്ഷിക്കണം.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ എൽ എൽ.എം, എം.ബി.എൽ രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ പരീക്ഷകൾക്ക് പിഴ കൂടാതെ 10 വരെയും 50 രൂപ പിഴയോടെ 12 വരെയും 125 രൂപ പിഴയോടെ 17 വരെയും നേരിട്ട് അപേക്ഷിക്കണം.
കെ മാറ്റ് കേരള പരീക്ഷ
എം.ബി.എ പ്രവേശനത്തിനായുളള കെ-മാറ്റ് കേരള 2019 പരീക്ഷയ്ക്ക് ഓൺലൈനായി മേയ് 31 ന് വൈകിട്ട് 4 മണി വരെ.അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷ ജൂൺ 16 ന് നടത്തും. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടിവിഭാഗത്തിന് 750 രൂപയുമാണ് ഫീസ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kmatkerala.in. ഫോൺ: 0471 - 2335133, 8547255133 .