പാറശാല: കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ തൂക്ക മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ശാന്തിഗിരി മഠാധിപതി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ കളക്ടർ എം.നന്ദകുമാർ, മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ. എ. മോഹൻദാസ്, സാഹിത്യകാരൻ രാജൻ വി. പൊഴിയൂർ, ഡോ. എസ്. ശ്രീലത, ദേവസ്വം പ്രതിനിധിസഭ ചെയർമാൻ എസ്. മണികണ്ഠൻ നായർ, ദേവസ്വം പ്രസിഡന്റ് വി. സദാശിവൻ നായർ, സെക്രട്ടറി വി. മോഹൻകുമാർ, വൈസ് പ്രസിഡന്റ് എസ്. പ്രേംകുമാർ, ജോയിന്റ് സെക്രട്ടറി എസ്. ബിജുകുമാർ, ട്രഷറർ കെ. സൂര്യദേവൻ തമ്പി, വിലോചനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.