2

വി​ഴി​ഞ്ഞം​:​ ​ക​ഴ​ക്കൂ​ട്ടം​ ​-​ ​കാ​രോ​ട് ​ബൈ​പ്പാ​സി​ൽ​ ​കോ​വ​ള​ത്തി​നും​ ​മു​ക്കോ​ല​യ്ക്കു​മി​ട​യി​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​പെ​രു​കു​ന്നു.​ ​നി​ര​വ​ധി​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ട്ടും​ ​കോ​വ​ളം​ ​പൊ​ലീ​സ് ​അ​റി​ഞ്ഞ​മ​ട്ടി​ല്ല.​ ​ബൈ​പ്പാ​സി​ന്റ​ ​കോ​വ​ളം​ ​ഭാ​ഗ​ത്തെ​ ​റോ​ഡ് ​പ​ണി​ ​പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും​ ​ഇ​തു​വ​ഴി​ ​ഗ​താ​ഗ​ത​ത്തി​നു​ ​തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ല.​ ​ഗ​താ​ഗ​തം​ ​ത​ട​ഞ്ഞു​ ​കൊ​ണ്ട് ​റോ​ഡി​ൽ​ ​മെ​റ്റ​ൽ​ ​ഇ​റ​ക്കി​ ​കൂ​ന​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തി​നു​ ​മു​ക​ളി​ലൂ​ടെ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ ​സാ​ഹ​സി​ക​ ​യാ​ത്ര​ ​ന​ട​ത്തു​ക​യാ​ണ്.​ ​ബൈ​പ്പാ​സ് ​റോ​ഡി​നോ​ട​നു​ബ​ന്ധി​ച്ച​ ​സ​ർ​വീ​സ് ​റോ​ഡ് ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​വാ​ഹ​ന​ ​യാ​ത്രി​ക​ർ​ ​ഇ​തു​വ​ഴി​ ​പോ​കു​ന്ന​ത്.​ ​

റോ​ഡി​ലെ​ ​ത​ട​സ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​ ​ചീ​റി​പ്പാ​ഞ്ഞു​ ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​സ​ർ​വീ​സ് ​റോ​ഡി​ൽ​ ​നി​ന്നു​ ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ളു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ട​ങ്ങ​ൾ​ ​വ​രു​ത്തു​ന്ന​ത് ​പ​തി​വാ​ണ്.​ ​മെ​റ്റ​ൽ​കൂ​ന​യി​ൽ​ ​ബൈ​ക്കി​ടി​ച്ച് ​പ​രി​ക്കേ​റ്റ് ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​യു​വാ​വ് ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​മ​രി​ച്ചു.​ 6​ ​മാ​സം​ ​മു​ൻ​പ് ​അ​പ്പു​പ്പ​നൊ​പ്പം​ ​ബൈ​ക്കി​ൽ​ ​വ​ന്ന​ ​ബാ​ലി​ക​ ​വാ​ഹ​ന​മി​ടി​ച്ച് ​മ​രി​ച്ചു.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​ക​രാ​റു​കാ​ർ​ ​കോ​വ​ളം​ ​ജം​ഗ്ഷ​നി​ൽ​ ​മെ​റ്റ​ൽ​ ​ഇ​റ​ക്കി​ ​ത​ട​സം​ ​സൃ​ഷ്ടി​ച്ചു.​ ​എ​ന്നാ​ൽ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ ​യാ​ത്രി​ക​ർ​ ​മെ​റ്റ​ൽ​കൂ​ന​യു​ടെ​ ​പു​റ​ത്തു​ ​കൂ​ടി​യാ​ണ് ​ഇ​പ്പോ​ൾ​ ​വാ​ഹ​നം​ ​ഓ​ടി​ക്കു​ന്ന​ത്.​ ​രാ​ത്രി​ ​ഇ​തു​വ​ഴി​ ​കാ​റു​ക​ളും​ ​വ​ലി​യ​ ​വാ​ഹ​ന​ങ്ങ​ളും​ ​ക​ട​ന്നു​ ​പോ​കാ​റു​ണ്ട്.​ ​കോ​വ​ളം​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്നും​ 50​ ​മീ​റ്റ​ർ​ ​മാ​റി​യാ​ണ് ​മെ​റ്റ​ൽ​ ​ഇ​റ​ക്കി​ ​യാ​ത്ര​ ​ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.​ ​ഇ​ക്കാ​ര​ണ​ത്താ​ൽ​ ​ഇ​തി​ന​ടു​ത്ത് ​എ​ത്തു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​മെ​റ്റ​ൽ​ ​കൂ​ന​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.​ ​മെ​റ്റ​ലി​ൽ​ ​കാ​റ് ​ഇ​ടി​ച്ച് ​ദ​മ്പ​തി​ക​ൾ​ക്ക് ​പ​രി​ക്കേ​റ്റ​ ​സം​ഭ​വ​വും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഇ​വി​ടെ​ ​നി​ര​ന്ത​രം​ ​അ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ട്ടും​ ​പൊ​ലീ​സ് ​വേ​ണ്ട​ത്ര​ ​സു​ര​ക്ഷ​ ​ഒ​രു​ക്കു​ന്നി​ല്ലെ​ന്ന​ ​ആ​ക്ഷേ​പ​വു​മു​ണ്ട്.​ ​രാ​ത്രി​ ​ഇ​വി​ടെ​ ​വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​തും​ ​അ​പ​ക​ട​ ​സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു.​ ​ബൈ​പ്പാ​സ് ​റോ​ഡി​നോ​ട് ​ചേ​ർ​ന്ന​ ​സ​ർ​വീ​സ് ​റോ​ഡ് ​നി​ർ​മ്മാ​ണം​ ​പാ​തി​ ​വ​ഴി​യി​ൽ​ ​നി​ല​ച്ചി​രി​ക്കു​ക​യാ​ണ് ​ഇ​തു​വ​ഴി​ ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​താ​ത്കാ​ലി​ക​മാ​യി​ ​ബൈ​പ്പാ​സി​ലേ​ക്ക് ​ക​യ​റു​ന്ന​തി​ന് ​തു​റ​ന്നു​ ​ന​ൽ​കി​യി​രി​ക്കു​ന്ന​തും​ ​അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു.​ ​ഇ​വി​ടെ​ ​സ്ഥി​ര​മാ​യി​ ​പൊ​ലീ​സ് ​സേ​വ​നം​ ​വേ​ണ​മെ​ന്ന് ​നാ​ട്ടു​കാ​ർ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.

അപകടങ്ങൾ നിത്യസംഭവമായി മാറി

റോഡിൽ മെറ്റൽ ഇറക്കി ഗതാഗതം തടഞ്ഞതും അപകട സാദ്ധ്യത കൂട്ടി

പൊലീസ് വേണ്ടത്ര സുരക്ഷയൊരുക്കുന്നില്ലെന്ന ആക്ഷേപവമുണ്ട്

രാത്രികാലങ്ങളിൽ വഴിവിളക്കുകൾ ഇല്ല എന്നതും അപകട നിരക്ക് കൂട്ടി

ഈ ഭാഗങ്ങളിൽ വേണ്ടത്ര സുരക്ഷയൊരുക്കണമെന്ന ആവശ്യവും ശക്തമാണ്