തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ചിരുന്ന 303 പത്രികകളിൽ സൂഷ്മ പരിശോധനയിൽ 58 എണ്ണം ഇന്നലെ തള്ളി. മൂന്നെണ്ണത്തിൽ തീരുമാനം ഇന്നത്തേക്ക് മാറ്റി. എട്ടു വരെ പിൻവലിക്കാൻ അവസരമുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടാണ് കൂടുതൽ സ്ഥാനാർത്ഥികൾ അവശേഷിക്കുന്നത് - 22 പേർ. തൊട്ടുപിന്നിൽ ആറ്റിങ്ങൽ - 21 പേർ. ഏറ്റവും കുറവ് ആലത്തൂരും കോട്ടയത്തുമാണ് - 7 പേർ വീതം.
വയനാട്ടിൽ ആരുടെയും പത്രിക തള്ളിയില്ല. വയനാട്ടിലും എറണാകുളത്തും പത്രിക സമർപ്പിച്ച സരിത എസ്. നായരുടെ പത്രികയിൽ കേസിന്റെ വിശദാംശങ്ങളിൽ ആശയക്കുഴപ്പമുള്ളതിനാൽ തീരുമാനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പത്തനംതിട്ട മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ വീണ .പിയുടെ പത്രികയിലും തീരുമാനം ഇന്നത്തേക്ക് മാറ്റി.
മണ്ഡലം, സ്വീകരിച്ച പത്രിക,
റദ്ദായത് എന്ന ക്രമത്തിൽ:
കാസർകോട്: 11, (0), കണ്ണൂർ: 13, (4), വടകര: 13, (2), വയനാട്: 22, (ഒരെണ്ണത്തിൽ ഇന്ന് തീരുമാനം), കോഴിക്കോട്: 15,(4), മലപ്പുറം: 8, (2), പൊന്നാനി: 14, (4), പാലക്കാട്: 10, (2), ആലത്തൂർ: 7, (3),തൃശൂർ: 9, (4), ചാലക്കുടി: 13, (3), എറണാകുളം: 14, (3, ഒരെണ്ണത്തിൽ ഇന്ന് തീരുമാനം), ഇടുക്കി: 8, (1), കോട്ടയം: 7, (8), ആലപ്പുഴ: 12, (2), മാവേലിക്കര: 10, (2), പത്തനംതിട്ട: 19, (3, ഒരെണ്ണത്തിൽ ഇന്ന് തീരുമാനം), കൊല്ലം: 10, (2), ആറ്റിങ്ങൽ: 21, (2), തിരുവനന്തപുരം:17, (3).