കല്ലമ്പലം : ഒന്നാം യു.പി.എ ഗവൺമെന്റിൽ ഇടതുപക്ഷത്തിന്റെ ഇടപെടൽ ഉണ്ടായിരുന്നതുകൊണ്ട് തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള ജനക്ഷേമപദ്ധതികൾ നടപ്പാക്കിയെന്നും രണ്ടാം യു.പി.എ ഗവൺമെന്റ് അഴിമതി നടത്തുന്നതിലാണ് ശ്രദ്ധിച്ചതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചാത്തമ്പറ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ കേരളത്തിന്റെ സമ്പദ്ഘടനയിൽ ഉണ്ടായകോടികളുടെ നഷ്ടം പരിഹരിക്കാനും കേന്ദ്ര ഗവൺമെന്റ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ബി.സത്യൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു.ആനത്തലവട്ടം ആനന്ദൻ, ആർ.രാമു, ജയചന്ദ്രൻ, അഡ്വ. പി. ആർ. രാജീവ്, വല്ലൂർ രാജീവ്, ആന്റണി, കെ.എസ് ബാബു, സജീർ രാജകുമാരി, ബഷീർ, കോരാണി സനൽ തുടങ്ങിയവർ സംസാരിച്ചു.