mani

പാറശാല: ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു. ചെങ്കവിളയ്ക്കടുത്ത് മാറാടി ശ്യാമള ഭവനിൽ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് റിട്ട.ഓവർസീയർ സി.മണി (71) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ചെങ്കവിള നിന്ന് മാറാടിയിലേക്കുള്ള റോഡിലേക്ക് തിരിയവേ സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ പരേതയായ ശ്യാമളകുമാരി. മക്കൾ: ഉണ്ണികൃഷ്ണൻ,അർച്ചന. മരുമക്കൾ: സുനിൽകുമാർ, പ്രീതി.