ananadvalli-funeral

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ആനന്ദവല്ലിയുടെ മൃതദേഹം സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ നേമം മെറിലാൻഡ് സ്റ്രുഡിയോക്ക് സമീപമുള്ള വീട്ടുവളപ്പിൽ ഇന്നലെ വൈകിട്ട് മൂന്ന് ഓടെയായിരുന്നു സംസ്കാരം. മകൾ അനുലക്ഷ്മിയുടെ ഭർത്താവ് വിജയ് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് മൂന്നേകാലോടെയായിരുന്നു ആനന്ദവല്ലിയുടെ അന്ത്യം. വെള്ളിയാഴ്ച രാത്രി തന്നെ മൃതദേഹം പൊതുദർശനത്തിനായി നേമത്തെ വീട്ടിലെത്തിച്ചിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു. ഇന്നലെ രാവിലെ 10.30മുതൽ ഉച്ചയ്ക്ക് 12മണിവരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വച്ചു..നെടുമുടിവേണു, മണിയൻപിള്ള രാജു, ജലജ, ജഗദീഷ്, സുധീർകരമന, സുരേഷ് കുമാർ, മേനക സുരേഷ്, ഗോപകുമാർ, കൃഷ്ണകുമാർ, ശ്രീകുമാർ, കെ.പി ശങ്കരദാസ് തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം നേമത്തെ വസതിയിലേക്ക് കൊണ്ട് പോയി. ശ്രീകുമാരൻ തമ്പി, സുരേഷ് ഉണ്ണിത്താൻ, കല്ലിയൂർ ശശി, മഹേഷ് പഞ്ചു, ടി..എസ് സുരേഷ് ബാബു, ഷോബി തിലകൻ, ദേവി, ഗോപകുമാർ, ജി.എസ് വിജയൻ,ഭാഗ്യലക്ഷ്മി, ഒ.എസ് ഗിരീഷ്, ലിസി, ഹരി, നെയ്യാറ്റിൻകര സനൽ, വിനോദ് വൈശാഖി, എം.രഞ്ജിത്ത് തുടങ്ങിയ നിരവധി പേരാണ് ആനന്ദവല്ലിക്ക് അന്തിമോപചാരമർപ്പിക്കാൻ നേമത്തെ വീട്ടിൽ എത്തിയത്. തുടർന്ന് മൂന്ന് മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.