tandan

ചിറയിൻകീഴ്: കേരള തണ്ടാൻ മഹാസഭയുടെ കൂന്തള്ളൂർ ശാഖാ സമ്മേളനം റിട്ട. യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാർ ശ്യാമള കോയിക്കൽ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആർ. ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എ.ഐ.ജി ധർമ്മപാലൻ മുഖ്യപ്രഭാഷണവും വൈസ് പ്രസിഡന്റ് അനിൽകുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. കൽപ്പകശ്രീ അയൽകൂട്ടത്തെക്കുറിച്ചുള്ള അവലോകനം താലൂക്ക് സെക്രട്ടറി ആർ. ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിക്കൽ, അവാർഡ് വിതരണം എന്നിവ നടന്നു. സെക്രട്ടറി വിജയൻ ആർ.കെ. ഹരീഷ്ദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.